

കിൻഷാസ: റുവാണ്ടയുടെ പിന്തുണയുള്ള M23 വിമതർ (M23 Rebels) കോംഗോയുടെ കിഴക്കൻ നഗരമായ യുവിരയിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് ഭീഷണിയാണെന്ന് ആരോപിച്ച് യുഎസ് ഭരണകൂടം നഗരം പിടിച്ചെടുത്തതിനെ വിമർശിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ബുറുണ്ടിയുമായി അതിർത്തി പങ്കിടുന്ന നഗരമാണ് യുവിര. കഴിഞ്ഞ ആഴ്ചയാണ് വിമതർ ഇവിടം പിടിച്ചെടുത്തത്.
കോംഗോയുടെയും റുവാണ്ടയുടെയും പ്രസിഡൻ്റുമാർ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി വാഷിംഗ്ടൺ ഉടമ്പടി പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിമതർ നഗരം പിടിച്ചെടുത്തത്. റുവാണ്ടയുടെ ഈ നടപടി വാഷിംഗ്ടൺ ഉടമ്പടി ലംഘിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ട്രംപിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
M23 ഉൾപ്പെടുന്ന കോംഗോ റിവർ അലയൻസ് ഓഫ് ഇൻസർജൻ്റ്‌സ് നേതാവായ കോർനെയിൽ നൻഗ, ഈ നീക്കം "ഏകപക്ഷീയമായ വിശ്വാസം വളർത്താനുള്ള നടപടി"ആണെന്നും ദോഹ സമാധാന പ്രക്രിയക്ക് പരമാവധി വിജയം ഉറപ്പാക്കാൻ വേണ്ടിയാണെന്നും എക്സിൽ കുറിച്ചു. M23 വിമതർ ഖത്തറിൻ്റെ ആതിഥേയത്വത്തിൽ കോംഗോ സർക്കാരുമായി പ്രത്യേക സമാന്തര ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. വിമതരും കോംഗോ സൈന്യവും യുവിരയിൽ നിന്ന് 5 കിലോമീറ്റർ പിന്നോട്ട് മാറി ഒരു ബഫർ സോൺ സ്ഥാപിക്കുമെന്നും വിമതരുമായി ബന്ധമുള്ള ഒരു വൃത്തം അറിയിച്ചു. റുവാണ്ട തങ്ങളാണ് വിമതരെ പിന്തുണയ്ക്കുന്നതെന്ന ആരോപണം നിഷേധിച്ചിരുന്നു.
The Rwanda-backed M23 rebels have announced they will withdraw from the recently seized town of Uvira in eastern Congo, following a request from the U.S. administration. The U.S. had criticized the seizure, saying it threatened ongoing peace mediation efforts. M23 leader Corneille Nangaa stated the withdrawal is a "unilateral trust-building measure" to give the Doha peace process a maximum chance to succeed.