

മഞ്ഞ് കാലത്ത് ജനാലകൾ പോലും തുറക്കാതെ വീടിനുള്ളിൽ ഇരിക്കുന്ന റഷ്യകാരുടെ ജീവിത രീതി നമ്മുക്ക് ചിലപ്പോൾ ആശ്ചര്യം ഉണ്ടാക്കിയേക്കാം. എന്നാൽ അവർക്ക് അത് തണുപ്പിൽ നിന്നും അതിജീവിക്കാനുള്ള ഒരു മാർഗ്ഗമാണ്. ജനാലകൾ തുറന്നിട്ടാൽ എത്ര പെട്ടെന്നാണ് അന്തരീക്ഷം തണുക്കുന്നതെന്ന് നമ്മുക്ക് വീഡിയോയിൽ നിന്ന് കാണാം. (Russian Snow)
അന്തരീക്ഷ താപനില വളരെയധികം താഴുകയും കാറ്റ് ശക്തമാവുകയും ചെയ്യുന്നതിനാൽ, അൽപ്പനേരത്തെ തുറന്നുവെയ്ക്കലിൽ പോലും പെട്ടെന്ന് തന്നെ മഞ്ഞ് രൂപപ്പെടും. ജനൽ തുറക്കുമ്പോൾ, അടച്ചിട്ട സ്ഥലത്തേക്ക് തണുത്തുറഞ്ഞ വായു അതിവേഗം അടിച്ചു കയറുന്നു. ജനാല തുറന്നിട്ട് പുറത്തേക്ക് ഊതുമ്പോൾ എത്ര പെട്ടെന്നാണ് വായു തണുക്കുന്നതെന്ന് അദ്ദേഹം കാണിച്ചു തരുന്നുണ്ട്. പിന്നാലെ ജനലിന്‍റെ അരികുകളിൽ മഞ്ഞ് കുന്നു കൂടുന്നതും വീഡിയോയിൽ കാണാം. ഇതിനുപുറമേ തണുത്ത വായു നാം പ്രതീക്ഷിക്കുന്നതിൽ നിന്നും എത്ര വ്യത്യസ്തമാണെന്നും അദ്ദേഹം കാണിച്ചു തരുന്നുണ്ട്.
തണുത്തുറഞ്ഞ കാലാവസ്ഥയിൽ, ജനലുകൾ അടച്ചിടുന്നത് സുഖസൗകര്യത്തിനുപരിയായി താപം നിലനിർത്താൻ അത്യാവശ്യമാണെന്ന് ഈ ദൃശ്യങ്ങൾ കണ്ടാൽ നമുക്ക് മനസ്സിലാകും. ഊർജ്ജനഷ്ടം കുറയ്ക്കാനും അപകടകരമായ തണുത്ത കാറ്റ് ഒഴിവാക്കാനുമുള്ള പ്രധാന വഴിയുമാണിത്. റഷ്യയിലെ പല പ്രദേശങ്ങളിലും അതിശൈത്യം മാസങ്ങളോളം നിലനിൽക്കാറുണ്ട്. എന്തായാലും റഷ്യയിലെ അതി ശൈത്യ സാഹചര്യങ്ങൾ വിവരിച്ചു കൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. വളരെയേറെ തണുപ്പുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക് ഈ വീഡിയോ കാണുമ്പോൾ അധികം ആശ്ചര്യം ഉണ്ടാക്കില്ലായിരിക്കും എന്നാൽ നമ്മളെ പോലെ മിതമായ കാലാവസ്ഥയിൽ ജീവിക്കുന്നവർക്ക് ഇത് പുതിയ ഒരു കാഴ്ച്ച തന്നെയാണ്.