
ഈസ്റ്റേൺ അമുർ: റഷ്യയുടെ കിഴക്കൻ മേഖലയിൽ റഡാറിൽ നിന്നും അപ്രത്യക്ഷമായ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മുഴുവൻ പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്(Russian plane crash). വിമാനത്തിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. വിമാനത്തിന്റെ കത്തുന്ന ഫ്യൂസ്ലേജ് രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.
ചൈനയുടെ അതിർത്തിയിലുള്ള അമുർ വന മേഖലയിലാണ് ആൻ-24 പാസഞ്ചർ വിമാനം തകർന്ന് വീണത്. ടിൻഡ പട്ടണത്തിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈനിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗ് സമയത്തുണ്ടായ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.