
ഉക്രെയ്ൻ: കിഴക്കൻ ഉക്രെയ്നിൽ ചൊവ്വാഴ്ച രാവിലെ റഷ്യൻ ഗ്ലൈഡ് ബോംബ് പതിച്ചു(Ukraine-Russia war). സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു.
തുറസ്സായ സ്ഥലത്ത് പെൻഷൻ വാങ്ങാൻ ആളുകൾ വരി നിൽക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് ഉക്രെയ്ൻ അടിയന്തര സേവനം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം വ്യോമാക്രമണങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും പോളണ്ടിന്റെ സായുധ സേന ജാഗ്രതയിലായിരുന്നു.