

കീവ്: ഈ വർഷത്തെ ഏറ്റവും ശക്തമായ മിസൈൽ ആക്രമണ പരമ്പരയുമായി ഉക്രെയ്നിൽ റഷ്യയുടെ കടന്നുകയറ്റം. ചൊവ്വാഴ്ച പുലർച്ചെ നടന്ന മിസൈൽ വർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Russia-Ukraine War). തലസ്ഥാനമായ കിയവിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെത്തുടർന്ന് നഗരത്തിൽ അടിയന്തര വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 20 ബാലിസ്റ്റിക് മിസൈലുകൾ റഷ്യ തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ.
ഖാർക്കിവിലെ തപാൽ ടെർമിനലിന് നേരെയുണ്ടായ ആക്രമണത്തിലാണ് നാല് പേർ മരിച്ചത്. ഇവിടെ കെട്ടിടങ്ങൾ തകരുകയും വലിയ തോതിൽ തീപിടുത്തം ഉണ്ടാവുകയും ചെയ്തു. ഒഡേസ, ക്രിവി റിഹ് തുടങ്ങിയ നഗരങ്ങളിലും റഷ്യൻ ആക്രമണം കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ശൈത്യകാലത്ത് ഉക്രെയ്നിലെ താപനിലയങ്ങളെയും വൈദ്യുതി വിതരണത്തെയും തകർത്ത് ജനജീവിതം ദുസ്സഹമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
Russian forces launched their most intense missile barrage of the year against Ukraine on Tuesday, resulting in four deaths and several injuries. The strikes significantly damaged energy infrastructure in Kyiv, leading to emergency power outages across the capital. Major attacks were also reported in Kharkiv and Odesa, where civilian buildings and industrial sites were targeted as Russia continues to strike Ukraine's power grid during the winter.