
ഇസ്താംബുൾ: മൂന്ന് വർഷത്തെ റഷ്യ-ഉക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ തുടർ ചർച്ചകൾക്കായി റഷ്യയിൽ നിന്നും ഉക്രെയ്നിൽ നിന്നുമുള്ള പ്രതിനിധികൾ തിങ്കളാഴ്ച തുർക്കിയിൽ യോഗം ചേർന്നു(Russia-Ukraine war). പ്രതിരോധ മന്ത്രി റുസ്റ്റെം ഉമെറോവിന്റെ നേതൃത്വത്തിലുള്ള ഉക്രേനിയൻ പ്രതിനിധി സംഘം കൂടിക്കാഴ്ചയ്ക്കായി ഇസ്താംബൂളിൽ എത്തിയതായി ഉക്രേനിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വ്‌ളാഡിമിർ മെഡിൻസ്‌കിയുടെ നേതൃത്വത്തിലുള്ള റഷ്യൻ പ്രതിനിധി സംഘം ഞായറാഴ്ച വൈകുന്നേരം എത്തിയതായി റഷ്യൻ സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു. അതേസമയം യോഗം പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുമെന്ന് തുർക്കി ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിൽ തുർക്കി രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം.