

കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു (Kyiv Air Strike). ഈ വർഷം കീവിനെ ലക്ഷ്യമാക്കി റഷ്യ നടത്തുന്ന മാരകമായ ആദ്യത്തെ ആക്രമണമാണിതെന്ന് ഉക്രേനിയൻ അധികൃതർ തിങ്കളാഴ്ച അറിയിച്ചു. കീവിന്റെ വടക്കൻ മേഖലയായ ഒബലോൺസ്കിയിലെ ഒരു മെഡിക്കൽ സെന്ററിന് ആക്രമണത്തിൽ തീപിടിച്ചു. തീ അണച്ചശേഷം നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനുള്ളിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
ആക്രമണത്തെത്തുടർന്ന് ആശുപത്രിയിൽ നിന്ന് 25 പേരെ ഒഴിപ്പിച്ചു. കീവ് മേഖലയിലെ ഫാസ്റ്റിവ് ജില്ലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി ഗവർണർ മൈക്കോള കലാഷ്നിക് അറിയിച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. നിരവധി വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സൈനിക താവളങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് റഷ്യ അവകാശപ്പെടുമ്പോഴും, സാധാരണക്കാരും ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങളുമാണ് തകരുന്നത് എന്ന് ഉക്രെയ്ൻ കുറ്റപ്പെടുത്തി.
A Russian air strike on Kyiv and its surrounding regions resulted in the first reported civilian deaths of the year in the Ukrainian capital. The attack targeted a medical facility in the Obolonskyi district and residential areas in Fastiv, claiming two lives and injuring several others. While Russia maintains it only targets military infrastructure, Ukrainian authorities confirmed significant damage to civilian homes and essential services.