"റഷ്യ, കനത്ത തിരിച്ചടി ഉക്രെയിന് നൽകും, വ്‌ളാഡിമിർ പുടിൻ തന്നോട് ഇതേപ്പറ്റി സംസാരിച്ചു" - ഡൊണാൾഡ് ട്രംപ് | Donald Trump

ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന സംഭാഷണത്തിൽ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും താനും പുടിനും ചർച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
donald trump
Published on

വാഷിംഗ്ടൺ: ഉക്രെയ്ൻ, റഷ്യയിൽ നടത്തുന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്നോട് പറഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Donald Trump). ഇരുവരും ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന സംഭാഷണത്തിൽ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും താനും പുടിനും ചർച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

"ഉക്രെയ്‌നിന്റെ ഡ്രോൺ ആക്രമണത്തിന് മറുപടി നൽകേണ്ടിവരുമെന്ന് പുടിൻ ശക്തമായി പറഞ്ഞു. നല്ലൊരു സംഭാഷണമായിരുന്നു അത്, പക്ഷേ ഉടനടി സമാധാനത്തിലേക്ക് നയിക്കുന്ന സംഭാഷണമല്ല." - റഷ്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ കോളിന് ശേഷം ട്രംപ് പറഞ്ഞു.

ഞായറാഴ്ച ഉക്രെയ്ൻ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ ഒരു ഡ്രോൺ ആക്രമണം റഷ്യയിൽ നടത്തിയിരുന്നു. ഇതിൽ റഷ്യൻ വ്യോമസേനാ ജെറ്റുകൾ ഉക്രെയ്ൻ തകർത്തിരുന്നു. ഇതിന് കനത്ത തിരിച്ചടി നൽകുന്നതിനെ പറ്റി തന്നോട് പറഞ്ഞെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com