Russia-Ukraine war

റഷ്യ- ഉക്രെയ്‌ൻ യുദ്ധം: അടുത്ത ആഴ്ച ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടേക്കുമെന്ന് സൂചന; യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും | Russia-Ukraine war

റഷ്യയും ഉക്രെയ്‌നും യുദ്ധത്തിൽ ഏർപെട്ടതിന് ശേഷം പുടിനുമായുള്ള ട്രംപിന്റെ ആദ്യ കൂടികാഴ്ചയാണ് നടക്കാനിരിക്കുന്നത്.
Published on

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടേക്കുമെന്ന് സൂചന(Russia-Ukraine war). അടുത്ത ആഴ്ച ഈ കൂടിക്കാഴ്ച ഉണ്ടയേക്കാമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

റഷ്യയും ഉക്രെയ്‌നും യുദ്ധത്തിൽ ഏർപെട്ടതിന് ശേഷം പുടിനുമായുള്ള ട്രംപിന്റെ ആദ്യ കൂടികാഴ്ചയാണ് നടക്കാനിരിക്കുന്നത്. എന്നാൽ, ജനീവയിൽ വെച്ച് 2021 ൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

"പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം റഷ്യക്കാർ പ്രകടിപ്പിച്ചു. പ്രസിഡന്റ് പുടിനുമായും പ്രസിഡന്റ് സെലെൻസ്‌കിയുമായും കൂടിക്കാഴ്ച നടത്താൻ പ്രസിഡന്റ് തയ്യാറാണ്" - വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Times Kerala
timeskerala.com