റഷ്യ - യുക്രൈൻ യുദ്ധം അവസാനിക്കുന്നു? : 28 പോയിൻ്റ് സമാധാന പദ്ധതിക്ക് ട്രംപ് അംഗീകാരം നൽകിയതായി റിപ്പോർട്ട് | Trump

കരാർ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചുവെന്നാണ് വിവരം
Russia-Ukraine war ending? Trump reportedly approves 28-point peace plan
Published on

കീവ്: നീണ്ട മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 28 പോയിൻ്റ് സമാധാന പദ്ധതിക്ക് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഈ കരാറിൽ തീരുമാനമായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.(Russia-Ukraine war ending? Trump reportedly approves 28-point peace plan)

റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രിയേവും യുക്രൈൻ ഉദ്യോഗസ്ഥരും കരാർ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡൊണാൾഡ് ട്രംപിന്റെ 20 പോയിൻ്റ് ഗാസ സമാധാന പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കയുടെ ഈ പുതിയ നിർദ്ദേശം എന്നും സൂചനയുണ്ട്. കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ.ബി.സി. പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച രാവിലെ യു.എസ്. പ്രതിനിധികൾ യുക്രൈൻ തലസ്ഥാനമായ കീവിൽ എത്തിയിരുന്നു. സൈനിക തന്ത്രത്തെയും സാങ്കേതികവിദ്യയെയും കുറിച്ച് ചർച്ച ചെയ്യുക, സ്തംഭിച്ച സമാധാന ചർച്ചകളിൽ തീരുമാനമുണ്ടാക്കുക എന്നിവയാണ് യു.എസ്. പ്രതിനിധികളുടെ പ്രധാന ലക്ഷ്യമെന്ന് യു.എസ്. നേരത്തെ വ്യക്തമാക്കിയിരുന്നു.

2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധം, വൻതോതിലുള്ള കുടിയേറ്റങ്ങൾക്കും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും കാരണമായിട്ടുണ്ട്. പുതിയ സമാധാന പദ്ധതി യുദ്ധത്തിന് വിരാമമിടുമോ എന്ന ആകാംഷയിലാണ് ലോകരാജ്യങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com