റഷ്യ-ഉക്രെയ്ൻ യുദ്ധം: ചൈനയ്ക്ക് മേൽ കനത്ത തീരുവ ചുമത്താനും റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും നാറ്റോയോട് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് | Russia-Ukraine war

നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നും ചൈനയ്ക്ക് 50% മുതൽ 100% വരെ കനത്ത തീരുവ ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
Trump
Published on

ന്യൂഡൽഹി: റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ നാറ്റോ സഖ്യകക്ഷികളോട് സമഗ്രമായ കൂട്ടായ നടപടി സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Russia-Ukraine war). ഇതിന്റെ ഭാഗമായി റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നാറ്റോ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നും ചൈനയ്ക്ക് 50% മുതൽ 100% വരെ കനത്ത തീരുവ ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മോസ്കോയിൽ സമ്മർദ്ദം ചെലുതുന്നത് വഴി നിലവിലുള്ള റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. ഇത് സംബന്ധിച്ച ആഹ്വാനം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com