
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടികാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Russia-Ukraine War). ഓഗസ്റ്റ് 15 ന് അലാസ്കയിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക.
ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിവരം. കൂടിക്കാഴ്ചയിൽ മോസ്കോയും കൈവും തമ്മിലുള്ള ഒരു അന്തിമ കരാറിൽ പ്രദേശം കൈമാറ്റം ഉൾപ്പെട്ടേക്കാമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം യുദ്ധം ആരംഭിച്ച ശേഷം യുഎസ് പ്രസിഡന്റും റഷ്യൻ പ്രസിഡന്റും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് നടക്കാനിരിക്കുന്നത്.