
വാർസോ: റഷ്യ- ഉക്രെയ്‌ൻ സംഘർഷത്തിൽ ഉക്രെയ്‌നിൽ ഡ്രോൺ ഭീഷണി നിലനിൽക്കുന്നതിനെ തുടന്ന് പോളണ്ട് തങ്ങളുടെ വ്യോമാതിർത്തി അടച്ചു(Russia-Ukraine conflict).
അയൽരാജ്യമായ ഉക്രെയ്‌നിൽ ഡ്രോൺ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പോളിഷ് സൈന്യം വിമാനങ്ങൾ വിന്യസിച്ചതായി പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു.
മാത്രമല്ല; സുരക്ഷാ നടപടിയുടെ ഭാഗമായി ലുബ്ലിൻ വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിട്ടതായും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് പോളണ്ട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.