

അങ്കാറ: ഉക്രെയ്‌നും റഷ്യയും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിന് മുമ്പ്, ഒരു സൈനിക വിന്യസിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ചകൾ നടക്കണമെന്ന് തുർക്കി (Turkey) പ്രതിരോധ മന്ത്രാലയം പറഞ്ഞു. സമാധാന ദൗത്യത്തിനായി ബ്രിട്ടീഷ്, ഫ്രഞ്ച്, തുർക്കി സൈനികരെ ഉൾപ്പെടുത്തുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തുർക്കി. യുദ്ധത്തിനിടയിലും റഷ്യയുമായും യുക്രെയ്നുമായും സൗഹൃദബന്ധം നിലനിർത്തുന്ന തുർക്കി സൈനിക വിന്യാസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, അതിന്റെ രീതികളും നിബന്ധനകളും വ്യക്തമാക്കണം എന്നും തുർക്കി ആവശ്യപ്പെട്ടിരുന്നു.
മാക്രോണിന്റെ അഭിപ്രായങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിരോധ മന്ത്രാലയം പത്രസമ്മേളനത്തിൽ പറഞ്ഞു: "ഒന്നാമതായി, റഷ്യയും യുക്രെയ്‌നും തമ്മിൽ ഒരു വെടിനിർത്തൽ സ്ഥാപിക്കണം. അതിനുശേഷം വ്യക്തമായ നിയമാവലിയോടെ ഒരു ദൗത്യ ചട്ടക്കൂട് സ്ഥാപിക്കണം, ഒപ്പം ഓരോ രാജ്യവും എത്രത്തോളം സംഭാവന ചെയ്യുമെന്നും നിർണ്ണയിക്കണം." അതായത്, വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വരുന്നതിന് മുൻപ് സൈനിക വിന്യാസ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന ശക്തമായ നിലപാടാണ് തുർക്കി സ്വീകരിച്ചിരിക്കുന്നത്.
Turkey's defence ministry stated that a ceasefire between Russia and Ukraine is a prerequisite before any discussions can commence regarding the deployment of an international reassurance force. This statement was in response to French President Emmanuel Macron's proposal for a force including French, British, and Turkish troops.