
ഇസ്താംബുൾ: റഷ്യയും ഉക്രെയ്നും തിങ്കളാഴ്ച തുർക്കിയിൽ സമാധാന ചർച്ചകൾ നടത്തായിരുന്നു(Russia-Ukraine war). ഇതേ തുടർന്ന് യുദ്ധത്തിൽ കൊല്ലപ്പെട്ട 6,000 സൈനികരുടെ മൃതദേഹങ്ങൾ പരസ്പരം കൈമാറാൻ ധാരണയായി.
തുർക്കി പക്ഷം വഴി ഇരുപക്ഷവും രേഖകൾ കൈമാറുകയും ചെയ്തു. അതുപോലെ തന്നെ തുർക്കിയിൽ നടന്ന ഏറ്റവും പുതിയ സമാധാന ചർച്ചയിൽ ഇരുപക്ഷവും ഒരു മണിക്കൂറിലധികം സമയം ചെലവഴിച്ചതായാണ് വിവരം. അതേസമയം സമാധാന ചർച്ചയ്ക്ക് വലിയ വഴിത്തിരിവൊന്നും ഉണ്ടായില്ല.