സൈനിക വേഷത്തിൽ പുടിൻ : ലോകത്ത് മറ്റാർക്കുമില്ലാത്ത ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ; ബ്യൂറെവെസ്റ്റ്നിക് മിസൈലിന് 14,000 കി.മീ. ദൂരപരിധി, പാശ്ചാത്യ ശക്തികൾക്ക് മുന്നറിയിപ്പ് | Putin

ഈ ആണവ മിസൈലിന് 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷിയുണ്ട്
സൈനിക വേഷത്തിൽ പുടിൻ : ലോകത്ത് മറ്റാർക്കുമില്ലാത്ത ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ; ബ്യൂറെവെസ്റ്റ്നിക് മിസൈലിന് 14,000 കി.മീ. ദൂരപരിധി, പാശ്ചാത്യ ശക്തികൾക്ക് മുന്നറിയിപ്പ് | Putin
Published on

മോസ്കോ: യുക്രെയ്ൻ യുദ്ധത്തിൻ്റെയും എണ്ണ വിൽപനയുടെയും പേരിൽ പാശ്ചാത്യ ശക്തികളുമായി കടുത്ത ഭിന്നത നിലനിൽക്കെ, ലോകത്തെ ഏറ്റവും ശക്തമായ പുതിയ ആണവ മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ. 14,000 കിലോമീറ്റർ ദൂരപരിധിയുള്ള 'ബ്യൂറെവെസ്റ്റ്നിക്' (Burevestnik) ക്രൂയിസ് മിസൈലാണ് റഷ്യ പരീക്ഷിച്ചത്.(Russia tests nuclear missile like no other in the world, Putin in military uniform)

ഞായറാഴ്ച റഷ്യൻ സൈനിക ജനറൽ വലേറി ജെറോസിമോവുമായി (Valery Gerasimov) നടത്തിയ കൂടിക്കാഴ്ചയിൽ സൈനികവേഷത്തിലാണ് പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പങ്കെടുത്തത്. "ലോകത്ത് മറ്റാർക്കും ഇല്ലാത്ത ആയുധമാണിത്," മിസൈലിൻ്റെ വിജയകരമായ പരീക്ഷണത്തെക്കുറിച്ച് പുട്ടിൻ പറഞ്ഞു.

ഒക്ടോബർ 21-നായിരുന്നു മിസൈലിൻ്റെ പരീക്ഷണം നടന്നത്. ശക്തിയേറിയ ഈ ആണവ മിസൈലിന് 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷിയുണ്ടെന്ന് വലേറി ജെറോസിമോവ് പുട്ടിനെ അറിയിച്ചു. ഏതൊരു പ്രതിരോധ സംവിധാനത്തെയും മറികടക്കാൻ ബ്യൂറെവെസ്റ്റ്നിക് മിസൈലിന് കഴിയുമെന്നും റഷ്യ അവകാശപ്പെടുന്നു.

പാശ്ചാത്യ സമ്മർദ്ദങ്ങൾക്ക് മുന്നിൽ റഷ്യ തലകുനിക്കില്ല എന്ന വ്യക്തമായ സന്ദേശമാണ് ഈ മിസൈൽ പരീക്ഷണത്തിലൂടെ നൽകുന്നതെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ യുഎസ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഈ നീക്കം.

യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യ തയാറായില്ലെങ്കിൽ, യുദ്ധത്തിൻ്റെ ഗതിമാറ്റാൻ ശേഷിയുള്ള ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ യുക്രെയ്ന് കൈമാറുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ്, യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഉൾപ്പെടെ ആക്രമണപരിധിയിൽ വരുന്ന ആണവ മിസൈൽ പരീക്ഷിച്ചതിലൂടെ റഷ്യ നൽകിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com