യുക്രൈനിന്റെ എഫ്-16 വിമാനം റഷ്യ തകർത്തു ; പൈലറ്റ് കൊല്ലപ്പെട്ടു |russian air attack

യുക്രൈനില്‍ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്.
Russian attack
Published on

കീവ്: റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രൈനിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്.

477 ഡ്രോണുകളും 60 മിസൈലുകളുമുടക്കം യുക്രൈനില്‍ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യം കണ്ടു.

ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നതെന്ന് യുക്രൈന്‍ അറിയിച്ചു.യുക്രൈന്‍-റഷ്യ യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 വിമാനം തകരുന്നത്.

യുക്രൈന്‍ പ്രവിശ്യകളായ ലവിവ്, പൊള്‍ടാവ, മൈകൊളവിവ്, ഡിനിപ്രൊപെട്രോവ്‌സ്, ചെര്‍കാസി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത്. റഷ്യയിൽ നിന്ന് യുക്രൈന്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ച നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
Times Kerala
timeskerala.com