

മോസ്‌കോ: യുക്രെയ്ൻ റഷ്യയ്ക്ക് നേരെ വൻ വ്യോമാക്രമണം നടത്തിയതായി റഷ്യ വ്യാഴാഴ്ച അറിയിച്ചു. മോസ്‌കോ ഉൾപ്പെടെയുള്ള വിവിധ റഷ്യൻ മേഖലകളിലായി കുറഞ്ഞത് 287 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മോസ്‌കോ മേഖലയിലും നഗരത്തിലുമായി 40 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൻ്റെ വ്യാപ്തി വ്യക്തമല്ലെങ്കിലും, മോസ്‌കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. (Ukraine Drone Attack)
റഷ്യ 2022 ഫെബ്രുവരിയിൽ യുക്രെയ്നെ ആക്രമിക്കുകയും നിലവിൽ യുക്രെയ്ൻ പ്രദേശത്തിൻ്റെ അഞ്ചിലൊന്ന് ഭാഗം കൈവശം വെക്കുകയും ചെയ്യുന്നുണ്ട്. യുക്രെയ്ൻ എനർജി മേഖലയെ ലക്ഷ്യമിട്ട് റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താറുണ്ട്. ഇതിന് മറുപടിയായി റഷ്യൻ എണ്ണ ശുദ്ധീകരണശാലകളെയും എണ്ണ ടെർമിനലുകളെയും ലക്ഷ്യമിട്ട് യുക്രെയ്നും ഈ വർഷം ഡ്രോൺ ആക്രമണം ശക്തമാക്കിയിരുന്നു. റഷ്യൻ എണ്ണക്കച്ചവടത്തിൽ പങ്കാളിയായ ഒരു ടാങ്കറിനെ യുക്രെയ്ൻ്റെ സീ ഡ്രോണുകൾ ബുധനാഴ്ച ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയിരുന്നു. കരിങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ യുദ്ധ ഇൻഷുറൻസ് ചെലവ് ഈ സാഹചര്യത്തിൽ കുത്തനെ ഉയർന്നിട്ടുണ്ട്.
Russia reported that Ukraine launched a major aerial attack, with at least 287 drones downed over several Russian regions, including Moscow. The Defense Ministry stated that 40 drones were shot down over the Moscow region. The extent of the damage is unclear, but flights were diverted from all main Moscow airports.