
കീവ്: യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ഡ്രോണ്‍ ആക്രമണം നടക്കുന്നു(Ukraine). ഇതുവരെ യുക്രൈനു നേരെ റഷ്യ ഇറാനില്‍ നിന്ന് വാങ്ങിയ 273 ഷഹീദ് ഡ്രോണുകൾ പ്രയോഗിച്ചതായാണ് റിപ്പോർട്ട്. വില കുറഞ്ഞ ഈ ഡ്രോണുകൾ കീവ് ഉള്‍പ്പെടെയുള്ള ജനവാസ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ അയച്ചത്.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ആക്രമണത്തെ തുടർന്ന് തുടർച്ചയായി 9 മണിക്കൂർ സൈറണുകൾ മുഴങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുമുള്ള ശേഷം ആദ്യമായാണ് ഇത്രയും വലിയ ഡ്രോൺ ആക്രമണം നടക്കുന്നത്. മാത്രമല്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകളുടെ സൂചനകൾ പുറത്തു വന്ന ശേഷമുള്ള റഷ്യയുടെ ആദ്യത്തെ നീക്കമാണ് ഇന്നത്തെ ഡ്രോൺ ആക്രമണം.