

മോസ്കോ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി റഷ്യ രംഗത്ത് (Iran Unrest). ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളെ മറയാക്കി സൈനിക നീക്കത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മധ്യേഷ്യയുടെയും ആഗോള സുരക്ഷയുടെയും നിലനിൽപ്പിനെത്തുടന്നെ ബാധിക്കുന്ന ദുരന്തമായിരിക്കും ഇത്തരമൊരു നീക്കമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇറാൻ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ്, "സഹായം ഉടൻ എത്തും" എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. കഴിഞ്ഞ വർഷം ജൂണിൽ ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ ആവർത്തിക്കാൻ ശ്രമിക്കരുതെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇറാനിലെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും അത് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണെന്നും മോസ്കോ കുറ്റപ്പെടുത്തി. ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നതായാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ.
Russia has issued a stern warning to the United States against any military intervention in Iran following President Donald Trump’s vocal support for ongoing protests. The Russian Foreign Ministry stated that using the civil unrest as a pretext for aggression would lead to "disastrous consequences" for Middle Eastern stability and global security. This escalation follows Trump’s promise to Iranian protesters that "help is on its way," a move Moscow describes as dangerous external interference in Iran’s internal affairs.