മോസ്‌കോ : യുക്രൈൻ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ ആക്രമണം. യുക്രൈന്‍ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ആക്രമണം ഉണ്ടായത്. അതേസമയം റഷ്യക്ക് നേരെ യുക്രൈന്‍ കടുത്ത ഡ്രോണാക്രമണം നടത്തി.
യുക്രൈന്റെ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പുതിയ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ് അറിയിച്ചു. ആക്രമണത്തിൽ കേന്ദ്രങ്ങളെല്ലാം തകര്‍ത്തെന്നും റഷ്യ വ്യക്തമാക്കി. ഇക്കാര്യം യുക്രൈനും സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ യുക്രൈന്‍ ശക്തമായി തിരിച്ചടിച്ചു. മോസ്‌കോ നഗരത്തില്‍ യുക്രൈന്‍ നടത്തിയ ഡ്രോണാക്രണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.യുക്രൈന്‍ തൊടുത്ത 155-ഓളം ഡ്രോണുകള്‍ തകർത്തതായി റഷ്യ അറിയിച്ചു.