60 കോടി വര്‍ഷം പഴക്കമുള്ള കണ്ണ് ! 40 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു ഒരു ബുൾസൈ; ബഹിരാകാശത്തെ നോക്കി നിൽക്കുന്ന സഹാറയുടെ അത്ഭുത കണ്ണ് | Richat Structure the Eye of Sahara

Richat Structure the Eye of the Sahara
Published on

9.2 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സഹാറ മരുഭൂമി ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയാണ്. അറബി ഭാഷയില്‍ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ് അർത്ഥം. വടക്കേ ആഫ്രിക്കയിലെ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു സഹാറ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം മുതൽ കിഴക്ക് ചെങ്കടൽ വരെ വ്യാപിച്ചുകിടക്കുന്നു. വലിപ്പത്തിന്റെ കാര്യത്തിൽ യൂറോപ്പിനേക്കാൾ വലിപ്പമാണ് സഹാറയുടേത്. വലിപ്പം പോലെ തന്നെ സഹാറയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി വിസ്മയങ്ങളാണ്. 30 ലക്ഷം വർഷത്തെ പഴക്കമുള്ള ഈ മരുഭൂയിലെ കൗതുകമുണർത്തുന്ന കാഴ്ചകൾ ഏറെയാണ്. അത്തരത്തിൽ ശാസ്ത്രലോകത്തെ പോലും അമ്പരപ്പിച്ച ഒരു ഘടനയുണ്ട് സഹാറയിൽ. സഹാറയുടെ കണ്ണ് എന്ന് അറിയപ്പെടുന്ന റിഷാറ്റ് സ്ട്രക്ചര്‍ (Richat Structure).

വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിറ്റാനിയയുടെ വിജനമായ മരുഭൂമിക്കുളിലെ പ്രപഞ്ചത്തിലേക്ക് ഉറ്റുനോക്കുന്ന ഒരു ഭീമൻ കണ്ണിനോട് സാമ്യമുള്ള ഒരു വലിയ ഭൂമിശാസ്ത്ര ഘടനയാണ് റിഷാറ്റ് സ്ട്രക്ചര്‍ എന്ന് അറിയപ്പെടുന്ന സഹാറയുടെ കണ്ണ് (Eye of the Sahara). ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഒരു വലിയ കണ്ണ് ആകാശത്തെയും പ്രകൃതിയെയും നിരീക്ഷിക്കുന്നത് പോലെ തോന്നു. സഹാറയുടെ കണ്ണിന് 60 കോടി വര്‍ഷം പഴക്കമുള്ളതായി കണക്കാക്കുന്നു. റിഷാറ്റ് സ്ട്രക്ചറിന്റെ നാസ പകർത്തിയ ചിത്രങ്ങൾ ഏറെ ചർച്ചചെയപ്പിട്ടിരുന്നു. അഡ്രാർ പീഠഭൂമിയിലാണ് റിഷാറ്റ് സ്ട്രക്ചര്‍ സ്ഥിതിചെയ്യുന്നത്. സഹാറയുടെ കണ്ണ്, 40 കിലോമീറ്ററിലധികം (25 മൈൽ) വ്യാസത്തിൽ വ്യാപിച്ചുകിടക്കുന്നു, ആകാശ കാഴ്ചയിൽ ഒരു ബുൾസൈ എന്നെ ഇതിനെ തോന്നിക്കു. പതിറ്റാണ്ടുകളായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികർ അവരുടെ ഭ്രമണപഥങ്ങളിൽ ഒരു ദൃശ്യ ലാൻഡ്‌മാർക്കായി ഇതിനെ ഉപയോഗിക്കുന്നു. (Richat Structure the Eye of Sahara)

ബഹിരാകാശത്ത് നിന്ന് ഈ ഘടന ദൃശ്യമാണെങ്കിലും, 1960 കളിലെ വ്യോമ ദൗത്യങ്ങളും ഉപഗ്രഹ ചിത്രങ്ങളും വ്യാപകമായ ശ്രദ്ധ ആകർഷിക്കുന്നതുവരെ ഇത് ലോകത്തിന് അജ്ഞാതമായിരുന്നു. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലം വീക്ഷിക്കുന്നതിനായുള്ള നാസ ദൗത്യത്തിനിടയില്‍ 1965- ലാണ് റിഷാറ്റ് സ്ട്രക്ചര്‍ ആദ്യമായി കണ്ടെത്തുന്നത്. വൃത്താകൃതിയിലുള്ളതിനാൽ, ഒരു വലിയ ഉൽക്കാശില ഭൂമിയിൽ കൂട്ടിയിടിച്ചപ്പോൾ ആകും എങ്ങനെ ഒരു ഘടനയുണ്ടായത് എന്നാണ് ആദ്യം കരുതിയിരുന്നത്. പുരാതന അഗ്നിപർവ്വത സ്ഫോടനത്തിന്റെ അവശിഷ്ടമാകാം ഇതെന്നും അനുമാനിച്ചവർ ഏറെയാണ്.

കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇവിടം മിതശീതോഷ്ണ മേഖലയായിരുന്നു. ഇവിടെ ധാരാളം നദികള്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇന്ന്, ഭൂഗർഭശാസ്ത്രജ്ഞർ സഹാറയുടെ കണ്ണിനെ ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉയർച്ചയും മണ്ണൊലിപ്പും മൂലം സൃഷ്ടിക്കപ്പെട്ട ഒരു സമമിതിയിലുള്ള ഘടനയായി വിവരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിനടിയിലൂടെയുള്ള ഒരു ലാവാ പ്രവാഹം റിഷാറ്റ് സ്ട്രക്ചറിന് ചുറ്റുമുള്ള മുഴുവൻ ഭൂപ്രകൃതിയെയും അതിന്റെ സാധാരണ നിലയിൽ നിന്ന് ഉയർത്തിയതായി മറ്റ് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭൂഗർഭ ലാവാ പ്രവാഹം മണൽക്കല്ലിന്റെയും പാറയുടെയും മുകളിലെ പാളികളെ ഭൂമിയുടെ ഉപരിതലത്തിലേക്ക് തള്ളിവിട്ടു. ലാവാ പ്രവാഹം നിലച്ചതിനുശേഷം, കാറ്റും വെള്ളവും മണ്ണൊലിപ്പും കാരണം പാറയുടെ മുകളിലെ പാളികൾ പതിയെ നശിക്കാൻ തുടങ്ങി. ഏതാണ്ട് വൃത്താകൃതിയിലുള്ള 'കണ്ണ്' രൂപപ്പെട്ടത് ഇങ്ങനെയാണെന്ന് പറയപ്പെടുന്നത്. മണ്ണൊലിപ്പിന്റെ ഫലമായുണ്ടായ ദ്രവീകരണമാണ് പാറകള്‍ക്ക് നിറം നല്‍കിയതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നിരുന്നാലും, മരുഭൂമിയായതിനാൽ യാത്ര അത്രകണ്ട് സുഖകരമായിരിക്കില്ല. ഇവിടെ യാത്ര ചെയ്യാൻ താൽപ്പര്യമുള്ള വിനോദസഞ്ചാരികൾ ആദ്യം  മൗറിറ്റാനിയൻ വിസ നേടുകയും ശേഷം ഒരു പ്രാദേശിക സ്പോൺസറെ കണ്ടെത്തുകയും വേണം. ഇവ ലഭിച്ചുകഴിഞ്ഞാൽ, വിനോദസഞ്ചാരികൾക്ക് പ്രാദേശിക ടൂർ ഏജൻസികളുമായി യാത്രാ ക്രമീകരണങ്ങൾ നടത്താവുന്നതാണ്. സഞ്ചാരികൾക്ക് വിമാന, ഹോട്ട് എയർ ബലൂൺ യാത്രകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. റിഷാറ്റ് സ്ട്രക്ചര്‍ വെറുമൊരു ഭൂമിശാസ്ത്രപരമായ കൗതുകം മാത്രമല്ല. ഭൂമിയുടെ ലക്ഷകണക്കിന് വർഷങ്ങളുടെ ചരിത്രമാണ് സഹാറയുടെ കണ്ണ് കാട്ടിത്തരുന്നത്. ഒരു ശാസ്ത്രീയ പ്രതിഭാസമായോ മറന്നുപോയ ഒരു കാലഘട്ടത്തിന്റെ നിഗൂഢമായ അവശിഷ്ടമായോ നമ്മുക്ക് ഇതിനെ കാണാം.

Summary: The Eye of the Sahara, also known as the Richat Structure, is a massive geological formation located in the Sahara Desert of Mauritania. Spanning over 40 kilometers, this 600-million-year-old circular feature resembles a giant bullseye when viewed from space.

Related Stories

No stories found.
Times Kerala
timeskerala.com