'ഉടൻ രാജിവച്ച് രാജ്യം വിടണം': നിക്കോളാസ് മഡൂറോയ്ക്ക് ട്രംപിൻ്റെ അന്ത്യ ശാസനം | Trump

ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്
Resign immediately and leave the country, Trump to Nicolás Maduro
Updated on

വാഷിങ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് ഉടനടി രാജിവെച്ച് രാജ്യം വിടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതായി റിപ്പോർട്ട്. എന്നാൽ, ട്രംപിന്റെ ഈ ആവശ്യം മഡൂറോ നിരസിച്ചതായാണ് വിവരം. "നിങ്ങൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്‌ക്കണം, രാജ്യം വിടണം," എന്ന് ട്രംപ് മഡൂറോയോട് ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Resign immediately and leave the country, Trump to Nicolás Maduro)

രാജ്യം വിട്ട് പോകാൻ യു.എസ്. പ്രസിഡന്റ് അനുവദിച്ച സമയം കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചു. മഡൂറോയെ ട്രംപ് നേരത്തെ ആഗോള ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചിരുന്നു.മഡൂറോ ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ, വെനസ്വേലയിൽ സൈനിക നീക്കത്തിനുള്ള സാധ്യതകൾ ട്രംപുമായി പെന്റഗൺ പരിശോധിക്കുകയാണ്.

യു.എസ്. വെനസ്വേലയ്‌ക്കെതിരെ പരസ്യമായ ഭീഷണികൾ ഉയർത്തിയിരുന്നു. വെനസ്വേലയ്ക്ക് ചുറ്റുമുള്ള വ്യോമമേഖല പൂർണ്ണമായും അടയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് യു.എസ്. ഫെഡറൽ ഏവിയേഷൻ കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വെനസ്വേലയിൽ രഹസ്യപ്രവർത്തനത്തിന് സി.ഐ.എ.ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും, ആവശ്യം വന്നാൽ കരയാക്രമണത്തിന് മടിക്കില്ലെന്നും ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. വെനസ്വേല കുറ്റവാളികളെ യു.എസിലേക്ക് തുറന്നുവിടുന്നു, ലഹരിമരുന്ന് കടത്തുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.എസ്. പടയൊരുക്കം ശക്തമാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com