
കൊളംബിയ: റഷ്യയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് കൊളംബിയയുടെ പസഫിക് തീരത്ത് റെഡ് അലേർട്ട് പുറപ്പെടുവിച്ചു(tsunami). കൊളംബിയയുടെ വടക്കുകിഴക്കൻ ചോക്കോ മേഖലയിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. സുനാമി തിരമാലകൾക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഇന്ന് രാവിലെയാണ് റഷ്യയിലെ കാംചത്ക പെനിൻസുലയുടെ തീരത്ത് റിക്റ്റർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇതേ തുടർന്ന് നിരവധി പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ നൽകുകയും ഒരു ലക്ഷത്തോളം ജനങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു.