പാകിസ്ഥാനിലെ ക്വറ്റ ബോംബ് സ്ഫോടനം: പരിക്കേറ്റവരുടെ എണ്ണം 30 കവിഞ്ഞു, വീഡിയോ | Quetta bomb blast

സ്‌ഫോടനത്തിൽ സൈനികർ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടിരുന്നു
Quetta bomb blast
Published on

ക്വറ്റ : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ സൈനിക ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണം 30 ആയി(bomb blast). സ്‌ഫോടനത്തിൽ സൈനികർ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ക്വറ്റയിലെ സർഗൂൺ റോഡിലുള്ള ഫ്രോണ്ടിയർ കോൺസ്റ്റാബുലറി ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇതിൽ 5 പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം. ബാക്കിയുള്ള 5 പേർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വെടിവയ്പ്പിലും സ്ഫോടനത്തിലും രണ്ട് എഫ്‌സി ജീവനക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നുവെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com