
പാരിസ്: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉടൻ മരിക്കുമെന്നും അത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കുമെന്ന് കരുതുന്നതായും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ബുധനാഴ്ച പാരിസിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുടിന്‍റെ ആരോഗ്യനില മോശമാണെന്ന രീതിയിൽ അഭ്യൂഹങ്ങളുയരുന്നതിനിടെ ‘കിയവ് ഇൻഡിപെൻഡന്‍റ്’ എന്ന വാർത്താ പോർട്ടലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
“പുടിൻ ഉടൻ മരിക്കുമെന്നത് വസ്തുതയാണ്, യുദ്ധം അവസാനിക്കുകയും ചെയ്യും, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സെലൻസ്‌കി പറഞ്ഞു