"പുടിൻ ഉടൻ മരിക്കും, എങ്കിലേ യുദ്ധം അവസാനിക്കൂ" - സെലൻസ്കി | War

ചില യൂറോപ്യൻ മാധ്യമങ്ങൾ പുടിൻ അവശനിലയിലാണെന്ന തരത്തിൽ വാർത്തകൾ നൽകിയിരുന്നു.
war
Published on

മോസ്കോ: "പുടിൻ ഉടൻ മരിക്കും, എങ്കിലേ യുദ്ധം അവസാനിക്കൂ" എന്ന വിവാ​ദ പരാമർശവുമായി യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെന്‍സ്കി രംഗത്തെത്തി(War). മൂന്ന് വർഷത്തോട് അടുക്കുന്ന യുക്രൈൻ - റഷ്യ യുദ്ധം അവസാനിക്കണമെങ്കിൽ പുടിൻ മരിക്കണമെന്ന് ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സെലൻസ്കി അഭിപ്രായപ്പെട്ടു.

ചില യൂറോപ്യൻ മാധ്യമങ്ങൾ പുടിൻ അവശനിലയിലാണെന്ന തരത്തിൽ വാർത്തകൾ നൽകിയിരുന്നു. അദ്ദേഹം ചുമയ്ക്കുന്നതായും വിറയൽ അനുഭവപെട്ടതായയും മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ റഷ്യ ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഈ സമയത്താണ് സെലൻസ്കി വിവാദ പരാമർശം നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com