'പ്രോട്ടോക്കോൾ മര്യാദ': ധാക്കയിൽ ജയശങ്കറും പാകിസ്ഥാൻ സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തി | Jaishankar

ഇതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നാണ് വിവരം
'പ്രോട്ടോക്കോൾ മര്യാദ': ധാക്കയിൽ ജയശങ്കറും പാകിസ്ഥാൻ സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തി | Jaishankar
Updated on

ധാക്ക: അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും പാകിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർ അയാസ് സാദിഖും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമായ 'ഓപ്പറേഷൻ സിന്ദൂരി'ന് ശേഷം ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ നടത്തുന്ന ആദ്യ ആശയവിനിമയമാണിത്.(Protocol etiquette, Jaishankar meets Pakistan Speaker in Dhaka)

ബുധനാഴ്ച ധാക്കയിൽ നടന്ന ചടങ്ങുകൾക്കിടെയാണ് ഇരുവരും പരസ്പരം ആശംസകൾ കൈമാറിയത്. ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ഈ ഹ്രസ്വ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായോ നയതന്ത്രപരമായോ വലിയ പ്രാധാന്യമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

ഇത്തരം വലിയ ബഹുരാഷ്ട്ര ചടങ്ങുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമ്പോൾ പ്രോട്ടോക്കോൾ പ്രകാരമുള്ള ഇത്തരം ഹ്രസ്വ സംഭാഷണങ്ങൾ സ്വാഭാവികമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്ഥാനുമായി പ്രത്യേകമായ നയതന്ത്ര ചർച്ചകളോ ഉഭയകക്ഷി വിഷയങ്ങളോ ഈ കൂടിക്കാഴ്ചയിൽ പ്രതിപാദിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഖാലിദ സിയയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ എത്തിയതായിരുന്നു ഇരുവരും.

Related Stories

No stories found.
Times Kerala
timeskerala.com