
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു(Nepal conflict). ഇടക്കാല പ്രധാനമന്ത്രിയെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയാണ് സൈനിക ആസ്ഥാനത്ത് സംഘർഷം രൂപപ്പെടാൻ കാരണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഭദ്രകാളിയിലെ നേപ്പാളി ആർമി ആസ്ഥാനത്താണ് സംഘർഷമുണ്ടായത്.
മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെയും കാഠ്മണ്ഡു മേയർ ബാലെൻ ഷായെയും പിന്തുണയ്ക്കുന്നവരാണ് സൈനിക സമുച്ചയത്തിന് പുറത്ത് ഏറ്റുമുട്ടിയത്. താൽക്കാലിക പ്രധാനമന്ത്രിയായി സുശീല കാർക്കിയെ നിയമിക്കുന്നതിനെതിരെ യുവാക്കൾ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.