
കാഠ്മണ്ഡു: നേപ്പാൾ സർക്കാരിൽ രജിസ്റ്റർ ചെയ്യാത്തതിന്റെ പേരിൽ ഫേസ്ബുക്ക്, എക്സ് ഉൾപ്പെടെ 26 സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു(Nepal Prime Minister Oli). ഈ വിലക്ക് നീക്കിയതിന് തൊട്ടുപിന്നാലെ കാഠ്മണ്ഡുവിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ 19 പേർ കൊല്ലപ്പെട്ടു. 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ കാഠ്മണ്ഡുവിൽ, ജില്ലാ ഭരണകൂടം അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രി രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.