

ലണ്ടൻ: ബ്രിട്ടീഷ് ജയിലുകളിൽ നിരാഹാര സമരം നടത്തുന്ന തടവുകാരോട് സർക്കാർ പുലർത്തുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ഓഫീസുകൾ പലസ്തീൻ അനുകൂല പ്രവർത്തകർ ആക്രമിച്ചു (Pro-Palestine Protest). ലണ്ടനിലെ ലേബർ പാർട്ടി ഓഫീസുകൾക്ക് നേരെ ചുവന്ന പെയിന്റ് ഒഴിക്കുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. തടവുകാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിലുള്ള രോഷമാണ് പ്രതിഷേധത്തിന് പിന്നിലെന്ന് 'ജസ്റ്റിസ് ഫോർ ദി ഹംഗർ സ്ട്രൈക്കേഴ്സ്' എന്ന കൂട്ടായ്മ വ്യക്തമാക്കി.
ഇസ്രായേലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസിന്റെ ഓഫീസുകളിൽ അതിക്രമിച്ചു കയറി എന്നാരോപിച്ച് വിചാരണ തടവുകാരായി കഴിയുന്ന എട്ട് പലസ്തീൻ അനുകൂലികളാണ് നിരാഹാര സമരം ആരംഭിച്ചത്. ഇതിൽ ഹേബ മുറൈസി എന്ന തടവുകാരിയുടെ സമരം 57-ാം ദിവസത്തിലേക്ക് കടന്നു. ഇവരെ കൂടാതെ മൂന്ന് പേർ കൂടി നിലവിൽ ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധത്തിലാണ്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഏതുനിമിഷവും മരണം സംഭവിച്ചേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും സമരക്കാരുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
ജാമ്യം അനുവദിക്കുക, വിചാരണ വേഗത്തിലാക്കുക, ജയിലിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. നിരാഹാര സമരം നടത്തുന്നവരോട് പ്രത്യേക പരിഗണന നൽകാനാവില്ലെന്നും ജുഡീഷ്യറി സ്വതന്ത്രമാണെന്നുമാണ് ബ്രിട്ടീഷ് ജയിൽ മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, തടവുകാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സമിതിയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
Pro-Palestine activists targeted UK Labour Party offices with red paint and smashed windows in solidarity with detainees on hunger strike in British prisons. The activists are protesting the government's refusal to engage with the demands of four detainees, including Heba Muraisi, who has been without food for 57 days. While doctors warn of potential deaths and organ failure, the UK government maintains it will not treat these prisoners differently or intervene in judicial processes.