
വാഷിംഗ്ടൺ: അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്(bombing). അമേരിക്കയിലെ കൊളറാഡോയിൽ നടന്ന സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. പെട്രോൾ നിറച്ച കുപ്പികൾ റാലിയിൽ പങ്കെടുത്തവർക്ക് നേരെ അക്രമികൾ എറിയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.