
ബാങ്കോക്ക്: തായ്‌ലൻഡിലെ സ്വകാര്യ ആശുപത്രിക്ക് 32 ലക്ഷം രൂപ പിഴ ചുമത്തി സർക്കാർ(fine). രോഗികളുടെ രഹസ്യ മെഡിക്കൽ രേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് നടപടി.
തെരുവ് ഭക്ഷണ പൊതികൾ പൊതിയാൻ മെഡിക്കൽ രേഖകൾ ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. രേഖകളിൽ വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച ഒരു രോഗിയുടെ രേഖകൾ ഇത്തരത്തിൽ പുറത്തുവന്നിരുന്നു. സംഭവത്തിൽ തായ്‌ലൻഡിലെ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ കമ്മിറ്റിയാണ് ആശുപത്രിക്ക് പിഴ ചുമത്തിയത്.