ജി 7 ഉച്ചകോടി: പ്രധാനമന്ത്രി ഇന്ന് കാനഡയിലേക്ക് തിരിക്കും, പശ്ചിമേഷ്യൻ സംഘർഷം ഉച്ചകോടിയിൽ ചർച്ചയാകാൻ സാധ്യത | G7 Summit

5 ദിവസത്തെ സന്ദർശനത്തിനാണ് മോദി യാത്ര തിരിച്ചത്.
modi
Published on

സൈപ്രസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലേക്ക് പുറപ്പെടും(G7 Summit). കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി കാനഡയിലേക്ക് യാത്ര തിരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുളള ആദ്യ വിദേശ സന്ദർശനമാണിത്. 5 ദിവസത്തെ സന്ദർശനത്തിനാണ് മോദി യാത്ര തിരിച്ചത്.

ഇന്നലെ സൈപ്രസിൽ എത്തിയ മോദി വിദേശ വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തി. മറ്റന്നാളാണ് ജി 7 ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ചകൾ നടക്കും. ഇറാൻ- ഇസ്രായേൽ സംഘർഷം ജി 7 ഉച്ചകോടിയിൽ പ്രദാന ചർച്ചയാകാൻ സാധ്യതയുണ്ട്. ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി അറിയിക്കും.

Related Stories

No stories found.
Times Kerala
timeskerala.com