
ക്രൊയേഷ്യ: ജി 7 ഉച്ചകോടി പര്യടനത്തിന്റെ ഭാഗമായി ക്രൊയേഷ്യയിലെ സാഗ്രെബി സന്ദർശന വേളയിൽ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(G7 Summit). ഇന്ത്യയുടെ ശാസ്ത്രീയ നൃത്തരൂപമായ കഥക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ചു.
ക്രൊയേഷ്യയിൽ എത്തിയ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണമാണ് അധികാരികൾ നൽകിയത്. ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് സന്ദർശനത്തെ ലോക രാഷ്ട്രങ്ങൾ വിലയിരുത്തിയത്. ജി7 ഉച്ചകോടിയിൽ പങ്കെടുത്ത് കാനഡ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മോദി സാഗ്രെബിലെത്തിയത്.
"കുറച്ചു നിമിഷങ്ങൾക്ക് മുമ്പ്, ക്രൊയേഷ്യയിലെ സാഗ്രെബിൽ ഞാൻ വിമാനമിറങ്ങി. ഇതൊരു പ്രത്യേക സന്ദർശനമാണ്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഒരു വിലപ്പെട്ട യൂറോപ്യൻ പങ്കാളിയിലേക്കുള്ള ആദ്യ സന്ദർശനം. വിമാനത്താവളത്തിൽ എന്നെ സ്വാഗതം ചെയ്തതിന് പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചിനോട് ഞാൻ നന്ദിയുള്ളവനാണ്" - പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ എഴുതി.