നേപ്പാൾ സംഘർഷം: നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ രാജി വച്ചു; കാഠ്മണ്ഡു താഴ്‌വരയിൽ കർഫ്യൂ തുടരുന്നു | Nepal conflict

പ്രതിഷേധം അക്രമാസക്തമായതോടെ കാഠ്മണ്ഡു താഴ്‌വരയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Nepal conflict
Published on

ന്യൂഡൽഹി: നേപ്പാൾ സംഘർഷങ്ങളെ തുടർന്ന് നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ രാജി വച്ചു(Nepal conflict). പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പ്രസിഡന്റും രാജി സമർപിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ കാഠ്മണ്ഡു താഴ്‌വരയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാൽ, രോഷാകുലരായ പ്രതിഷേധക്കാർ പ്രസിഡന്റിന്റെയും പ്രധാമന്ത്രിയുടേതും ഉൾപ്പടെ വീടുകൾ തീ വച്ച് നശിപ്പിച്ചു. മാത്രമല്ല; പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് നിരവധി സാധനങ്ങളും പ്രതിഷേധക്കാർ മോഷ്ടിച്ചതായാണ് വിവരം.

രജിസ്റ്റർ ചെയ്യാത്ത സോഷ്യൽ മീഡിയ സൈറ്റുകൾക്കെതിരായ സർക്കാർ നടപടിയ്ക്കെതിരെ പ്രതിഷേധം കനത്തതോടെ സർക്കാർ സോഷ്യൽ മീഡിയ സൈറ്റുകൾക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പാർലമെന്റ് മന്ദിരത്തിന് മുന്നിലുണ്ടായ സംഘർഷം അക്രമാസക്തമായതോടെ പോലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com