
വാഷിങ്ടണ്‍: യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ബൈഡന്റെ ഭരണകാലത്ത് യുഎസ് നൽകിയ കോടിക്കണക്കിന് ഡോളർ സഹായം സ്വീകരിച്ചിട്ടും സെലെൻസ്‌കിയ്ക്ക് അതിന്റെ നന്ദിയില്ലെന്ന് ട്രംപ്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുക്രൈന്‍ പ്രസിഡന്റിനെതിരേയുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശ സമയത്ത് അമേരിക്ക യുക്രൈന് 350 ബില്ല്യണ്‍ ഡോളർ സഹായമായി നല്‍കി. ഈ സഹായത്തിനുള്ള ഒരു നന്ദി സെലന്‍സ്‌കിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യുക്രൈന്‍ പ്രസിഡന്റ് വളരെ ബുദ്ധിമാനാണ്, ഒരു കുഞ്ഞില്‍ നിന്ന് മിഠായി തട്ടിയെടുക്കുന്ന ലാഘവത്തോടെയാണ് ബൈഡന്‍ സർക്കാരിൽ നിന്നും അയാൾ അമേരിക്കയുടെ പണം കൈകലാക്കിയതെന്ന് ട്രംപ് വിമർശിച്ചു.