

ഇസ്ലാമബാദ്: വിദ്യാഭ്യാസപരവും കുടുംബാസൂത്രണപരവുമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നതിനാൽ പാകിസ്ഥാനിലെ (Pakistan) ജനസംഖ്യാ വർദ്ധനവ് നിയന്ത്രണവിധേയമാകാതെ തുടരുന്നതായി റിപ്പോർട്ട്. ഇത് രാജ്യത്തെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വലിയ സമ്മർദ്ദമുണ്ടാക്കുകയാണ്.
പാകിസ്ഥാനിലെ ജനനനിരക്ക് ഉയർന്ന നിലയിൽ തുടരുകയാണ്. ഇത് പരിമിതമായ വിഭവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവയ്ക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നു. ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ നിർണായകമായ കുടുംബാസൂത്രണ പരിപാടികളിലോ ലൈംഗിക ആരോഗ്യ വിദ്യാഭ്യാസത്തിലോ വേണ്ടത്ര ശ്രദ്ധ നൽകാൻ പാകിസ്ഥാൻ ഭരണകൂടത്തിന് കഴിയുന്നില്ല. ഇത് ജനസംഖ്യയിലെ വർദ്ധനവിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു.
വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര നിക്ഷേപം നടത്താത്തത് കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അവബോധം കുറയ്ക്കുന്നതിന് കാരണമാകുന്നു. വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് ചെറിയ കുടുംബങ്ങൾ നിലനിർത്താനുള്ള സാധ്യത കൂടുതലാണ്. നിയന്ത്രണമില്ലാത്ത ജനസംഖ്യാ വളർച്ച ദാരിദ്ര്യം, പരിസ്ഥിതി പ്രശ്നങ്ങൾ, ആരോഗ്യ സംരക്ഷണത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും നിലവാരത്തകർച്ച തുടങ്ങിയ രാജ്യത്തെ നിലവിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു.
Pakistan's population boom is persisting primarily because the state is neglecting crucial education and family planning reforms. The government's failure to adequately invest in and implement effective family planning programs and sexual health education, alongside insufficient focus on women's education, is hindering efforts to control the high birth rate.