

വത്തിക്കാൻ: കഴിഞ്ഞയാഴ്ച്ച മുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില സങ്കീർണ്ണമാണെന്ന് വിവരം. അദ്ദേഹത്തിൻ്റെ 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചുവെന്നും, സ്ഥിതി സങ്കീർണ്ണമാണെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.(Pope Francis health condition )
ഫെബ്രുവരി 14-നാണ് 88കാരനായ അദ്ദേഹത്തെ റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായ ന്യൂമോണിയ കണ്ടെത്തിയത് സി ടി സ്കാൻ പരിശോധനയിലാണ്.