

വാഴ്സ: ഉക്രെയ്ൻ സമാധാന പിന്തുണയ്ക്കുന്നതിൽ കടുത്ത നിലപാടുമായി പോളണ്ട്. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് തയ്യാറാക്കിയ ചട്ടക്കൂട് അംഗീകരിക്കണമെന്ന് അമേരിക്കൻ ഭരണകൂടം ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കിക്ക് സൂചനന നൽകിയതിന് പിന്നാലെ, ഉക്രെയ്‌നു വേണ്ടിയുള്ള ഏത് സമാധാന പദ്ധതിക്കും കീവിൻ്റെ അംഗീകാരം അത്യാവശ്യമാണെന്ന് പോളിഷ് പ്രസിഡൻ്റ് കരോൾ നവ്റോക്കി (Karol Nawrocki) പറഞ്ഞു.
അമേരിക്ക രൂപീകരിച്ച 28-പോയിൻ്റ് പദ്ധതി പ്രകാരം, ഉക്രെയ്ൻ അവരുടെ ഏതാനം പ്രദേശങ്ങൾ വിട്ടുകൊടുക്കാനും സൈനിക ശക്തിയിൽ പരിധി ഏർപ്പെടുത്താനും നാറ്റോ അംഗത്വം എന്ന ലക്ഷ്യം ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നു. എന്നാൽ, "പുടിൻ്റെ ക്രിമിനൽ ആക്രമണത്തിന് ഇരയായത് ഉക്രെയ്നാണ്, അതിനാൽ യുഎസിൻ്റെയും യൂറോപ്യൻ യൂണിയൻ്റെയും പിന്തുണയോടെ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാനുള്ള നിർണ്ണായകമായ ശബ്ദം ഉക്രെയ്ൻ ജനതയുടേതായിരിക്കണം" എന്ന് നവ്റോക്കി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ആക്രമണം നടത്തുന്നയാൾക്ക് തന്ത്രപരമായ ലക്ഷ്യങ്ങൾ നേടിക്കൊടുക്കുന്ന രീതിയിൽ ആയിരിക്കരുത് സമാധാനത്തിൻ്റെ വില എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Polish President Karol Nawrocki stated that any peace framework for the conflict in Ukraine must be fully accepted in Kyiv, following reports that the US signaled to President Volodymyr Zelenskiy to agree to a US-drafted plan.