
കേംബ്രിഡ്ജ് : അന്വേഷണത്തിന്റെ ഭാഗമായി വീട് പരിശോധിക്കുന്നതിനിടെ സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ(theft). സംഭവത്തിൽ മാർസിൻ സീലിൻസ്കി(47) എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ശിക്ഷിക്കപ്പെട്ടത്.
അടിവസ്ത്രം മോഷ്ടിക്കുന്നത് ക്യാമറയിൽ പതിഞ്ഞതോടെയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണ വിധേയനായി ഇയാൾ സേനയിൽ നിന്ന് രാജിവയ്ക്കുകയിരുന്നു. കുറ്റം തെളിഞ്ഞതോടെ തിങ്കളാഴ്ച കേംബ്രിഡ്ജ് ക്രൗൺ കോടതി സീലിൻസ്കിയ്ക്ക് 4 മാസത്തേക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.