
വാഷിംഗ്ടൺ: യുഎസിലെ കാലിസ്പെൽ സിറ്റി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു(Planes collide). വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ആളില്ലാ വിമാനത്തിൽ ഒരു ചെറു വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.
4 പേരുമായി സഞ്ചരിച്ചിരുന്ന സിംഗിൾ എഞ്ചിൻ സൊകാറ്റ ടിബിഎം 700 ടർബോപ്രോപ്പ് വിമാനമാണ് അപകടത്തിപെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചക്ക് 2 മണിയിടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഇരുവിമാനങ്ങളിലും തീ പടർന്നു. അതേസമയം വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന പൈലറ്റും മൂന്ന് യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.