
ബ്രെസിയ: ഇറ്റലിയിലെ ബ്രെസിയയിൽ തിരക്കേറിയ റോഡിലേക്ക് വിമാനം ഇടിച്ചിറങ്ങി( Plane crashes). അപകടത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. A21 കോർഡമോൾ - ഓസ്പിറ്റേൽ ഹൈവേയിലാണ് ചെറു വിമാനം ഇടിച്ചിറങ്ങിയത്.
തുടർന്ന് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്ക് തീപിടിച്ചു. ഒരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.