
ഈസ്റ്റേൺ അമുർ: റഷ്യയുടെ കിഴക്കൻ മേഖലയിൽ റഡാറിൽ നിന്നും അപ്രത്യക്ഷമായ ആൻ-24 പാസഞ്ചർ വിമാനം തകർന്നു വീണു(Plane crashes). ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്ക് പോകും വഴിയാണ് റഡാർ സിഗ്നൽ നഷ്ട്ടപെട്ടത്.
വിമാനത്തിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ നാൽപ്പത്തിമൂന്ന് യാത്രക്കാരും ആറ് ജീവനക്കാരും ഉൾപെടുന്നതായാണ് വിവരം. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈനിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്. പ്രാദേശിക ഗവർണർ വാസിലി ഓർലോവ് അപകട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.