വാഷിംഗ്ടൺ ഡിസി : യുഎസിൽ മുത്തച്ഛനെയും മൂന്ന് മാസം പ്രായമുള്ള കൊച്ചുമകളെയും വളർത്തുനായ്ക്കൾ കടിച്ചുകൊന്നു. ടെന്നസിയിലാണ് വീടിനുള്ളിൽ വച്ചാണ് അതിദാരുണ സംഭവം നടന്നത്.
തുള്ളഹോമയിലെ വസതിയിൽ ജെയിംസ് അലക്സാണ്ടർ സ്മിത്തി (50)നെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റ്ബുൾ വിഭാഗത്തിൽപ്പെട്ട ഏഴ് നായ്ക്കളെ വീട്ടിൽ വളർത്തിയിരുന്നു. ഇവയാണ് ആക്രമണം നടത്തിയത്.
പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുകയുമായിരുന്നു. പോലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവച്ച് കൊന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.