ഇംഗ്ലണ്ടിൽ വിമാനം തടാകത്തിലേക്ക് ഇടിച്ചിറക്കി പൈലറ്റ് ആത്മഹത്യ ചെയ്തു: വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി | Suicide

സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഇംഗ്ലണ്ടിൽ വിമാനം തടാകത്തിലേക്ക് ഇടിച്ചിറക്കി പൈലറ്റ് ആത്മഹത്യ ചെയ്തു: വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി | Suicide
Updated on

ചെംസ്ഫോർഡ്: ഇംഗ്ലണ്ടിലെ എസെക്സിലുള്ള ഹാനിംഗ്ഫീൽഡ് റിസർവോയറിലേക്ക് സ്വകാര്യ വിമാനം ഇടിച്ചിറക്കി പൈലറ്റ് ജീവനൊടുക്കി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാഥമികമായി വിമാനാപകടമെന്ന് കരുതിയെങ്കിലും പൈലറ്റിന്റെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ ഇത് മനഃപൂർവ്വമായ പ്രവൃത്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(Pilot commits suicide by crashing plane into lake in England)

'ബീഗിൾ ബി121 പപ്പ്' എന്ന സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 11:54-ഓടെ നോർത്ത് വീൽഡ് എയർഫീൽഡിൽ നിന്ന് പറന്നുയർന്ന വിമാനം സൗത്തെൻഡ് എയർപോർട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെ വിമാനം അപ്രതീക്ഷിതമായി ഹാനിംഗ്ഫീൽഡ് തടാകത്തിലേക്ക് കുത്തനെ ഡൈവ് ചെയ്ത് ഇറങ്ങുകയായിരുന്നു.

എസെക്സ് പോലീസും എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും (AAIB) സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പൈലറ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അദ്ദേഹം സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തയ്യാറെടുത്തിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചതായി പോലീസ് ചീഫ് സൂപ്രണ്ട് വാഹിദ് ഖാൻ അറിയിച്ചു.

അപകടത്തിൽപ്പെട്ട വിമാനം സാങ്കേതികമായി ഏറെ മികച്ചുനിന്ന ഒന്നായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഏകദേശം 55 ലക്ഷം രൂപ വിലമതിക്കുന്നതും പറത്താൻ ഏറെ എളുപ്പമുള്ളതുമായ ഈ വിമാനം തകരാറുകൾ മൂലമല്ല വീണതെന്ന നിഗമനത്തിലാണ് അധികൃതർ.

Related Stories

No stories found.
Times Kerala
timeskerala.com