
1975 ഒക്ടോബർ 30, സമയം രാവിലെ ഏഴുമണി കഴിഞ്ഞു കാണും. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷയർ നഗരം ഉറക്കച്ചടവിൽ നിന്നും ഉണർന്ന് വരുന്നതേ ഉള്ളു. വെസ്റ്റ് യോർക്ക്ഷയറിലെ കിഴക്കായുള്ള ലീഡ് പട്ടണത്തിലെ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോളെത്തുന്നു. പ്രിൻസ് ഫിലിപ്പ് പ്ലേയ് ഫീൽഡിന് സമീപത്തായി ഒരു സ്ത്രീയുടെ ശവശരീരം കണ്ടതായാണ് ഫോൺ കോൾ. പിന്നെ ഒട്ടും വൈകിയില്ല മിനിറ്റുകൾക്ക് ഉള്ളിൽ പോലീസ് സംഭവ സ്ഥലത്ത് എത്തുന്നു. (Peter Sutcliffe the Yorkshire Ripper)
ആ സ്ത്രീയുടെ തല എന്തോ കൊണ്ട് അടിച്ചു തകർത്തിരിക്കുന്നു. മൂർച്ചയുള്ള ഒരു വസ്തു കൊണ്ട് നെഞ്ചും കഴുത്തും വയറും കുത്തികീറിയ നിലയിലായിരുന്നു. തലയ്ക്ക് പിന്നിൽ ഏറ്റ അടിയാണ് മരണകാരണം. ലൈംഗീക ആക്രമണത്തിന്റെയോ മോഷണത്തിന്റെയോ യാതൊരു ലക്ഷണവുമില്ല. കൊല്ലപ്പെട്ടത് വിൽമ മേരി മക്കാൻ എന്ന ഇരുപത്തിയെട്ട് വയസ്സുകാരിയാണ്. പോലീസ് പ്രതിയെ കണ്ടെത്താൻ വിപുലമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. തെളിവോ ദൃക്‌സാക്ഷിയോ ഇല്ലാതെ കേസ് അന്വേഷണം പാതിവഴിയിൽ നിലയ്ക്കുന്നു. മേരി മക്കാൻ കൊല്ലപ്പെടുന്നതിന് ഏതാനം മാസങ്ങൾക്ക് മുമ്പവരെ വെസ്റ്റ് യോർക്ക്ഷയറിലെ വിവിധ ഇടങ്ങളിലായി രാത്രിയിൽ സ്ത്രീകളെ ചുറ്റിക കൊണ്ട ആക്രമിച്ച് കൊലപ്പെടുത്താൻ ആരോ ശ്രമിച്ചിരുന്നു. എന്നാൽ ഈ ആക്രമണ പരമ്പരകൾ ഒന്നും തന്നെ പോലീസ് വലിയ കാര്യമാക്കിയിരുന്നില്ല. മേരി മക്കാന്റെ കൊലപാതകവും തെളിവുകൾ ഇല്ലാതെ പാതിവഴിയിൽ നിലയ്ക്കുന്നു.
മേരി മക്കാൻ കൊല്ലപ്പെട്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ സമാനരീതിയിൽ മറ്റൊരു സ്ത്രീയും കൊല്ലപ്പെടുന്നു. കൊല്ലപ്പെട്ട സ്ത്രീ ഒരു ലൈംഗികത്തൊഴിലായായിരുന്നു. എന്നാൽ ഇത്തവണ പോലീസിന് സംഭവ സ്ഥലത്ത് നിന്നും ഒരു ബൂട്ടിന്റെ അടയാളം ലഭിക്കുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് രണ്ടു സ്ത്രീകൾ കൂടി കൊല്ലപ്പെടുന്നത്. തുടരെയുള്ള കൊലപാതകങ്ങളിൽ പോലീസ് അകെ വലഞ്ഞുവെങ്കിലും, ഏറെ സുപ്രധാനമായൊരു ഘടകം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നു. കൊല്ലപ്പെട്ടവർ എല്ലാം തന്നെ ലൈംഗിക തൊഴിലാളികളാണ്. മാത്രവുമല്ല സ്ത്രീകളുടെ മരണകാരണം തലക്ക് പിന്നിലേറ്റ അടിയും. ചുറ്റിക പോലുള്ള എന്തോന്ന് കൊണ്ടാണ് കൊലപാതകി കൃത്യം നടത്തിയിരിക്കുന്നത്. ഇരയെ അടിച്ചു വീഴ്ത്തിയ ശേഷം മൂർച്ചയുള്ള വസ്തുകൊണ്ടു ശരീരം ആസകലം കുത്തികീറുന്നു. തുടരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളിലെ സാമ്യതകൾ വിരൽ ചൂണ്ടിയത് വെസ്റ്റ് യോർക്ക്ഷയറിലെ ലൈംഗികത്തൊഴിലാളികളുടെ കൊലപാതകി ഒരു സീരിയൽ കില്ലർ എന്നതിലേക്കായിരുന്നു.
1975 ൽ വീണ്ടും ഒരു സ്ത്രീ കൂടി കൊല്ലപ്പെടുന്നു. പട്രീഷ്യ എന്ന മുപ്പത്തിരണ്ടുകാരിയെ അവളുടെ ഫൽറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ വെസ്റ്റ് യോർക്ക്ഷയറിൽ നിന്നും കണ്ടുകിട്ടിയ ബൂട്ടിന്റെ അതെ പാടുകൾ പട്രീഷ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. പട്രീഷ്യയുടെ മരണകരണവും തലക്ക് പിന്നിലേറ്റ അടി, പട്രീഷ്യയയും ഒരു ലൈംഗിക തൊഴിലാളിയാണ്. അതോടെ വെസ്റ്റ് യോർക്ക്ഷയറിലെ കൊലപാതകി തന്നെയാണ് പട്രീഷ്യയുടെ ജീവൻ കവർന്നത് എന്ന് പോലീസ് ഉറപ്പിക്കുന്നു. വെസ്റ്റ് യോർക്ക്ഷയറിൽ ഒരു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് നാലു ലൈംഗിക തൊഴിലാളികളായിരുന്നു. കൊല്ലപ്പെട്ടവർ ലൈംഗിക തൊഴിലാളികളായത് കൊണ്ട് തന്നെ വെസ്റ്റ് യോർക്ക്ഷയർ പട്ടണം ഇതൊന്നും അത്ര വലിയ കാര്യമാക്കിയില്ല. ലൈംഗിക തൊഴിലാളികളെ മാത്രമേ കൊലയാളി വേട്ടയാടു എന്ന ധാരണയായിരുന്നു പലർക്കും.
ജൂൺ 25 ന് വെസ്റ്റ് യോർക്ക്ഷയറിന്റെ ശാന്തതയെ തച്ചുടച്ചു കൊണ്ട് ആ വാർത്ത പുറത്തു വരുന്നു. ജെയ്‌ൻ മാക് എന്ന പതിനാറുകാരിയെ കൊലയാളി കൊന്നു. അതോടെ ലൈംഗിക തൊഴിലാളികൾ മാത്രമല്ല ഒരു സ്ത്രീയും കൊലയാളിയുടെ കൈയിൽ നിന്നും രക്ഷപ്പെടില്ല എന്ന് വെസ്റ്റ് യോർക്ക്ഷയർ പട്ടണത്തിലെ ജനങ്ങൾക്ക് മനസിലാകുന്നു. അതോടെ പോലീസും കൊലയാളിക്കായുള്ള തെരച്ചിൽ ശക്തിപ്പെടുത്തുന്നു. രാത്രികാലങ്ങളിലാണ് കൊലപാതകങ്ങൾ അരങ്ങേറിയത്. ചിലർ നൽകിയ മൊഴി അനുസരിച്ച് കൊലപാതകി രാത്രി കാലങ്ങളിൽ കാറിലാണ് സഞ്ചരിക്കുന്നത്. അതോടെ രാത്രിയിൽ കാറുകളിൽ യാത്ര ചെയുന്ന പുരുഷന്മാരെ പോലീസ് നിരീക്ഷിക്കുന്നു. ഇങ്ങനെ നൂറ്കണക്കിന് മനുഷ്യരെ പോലീസ് സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയുന്നു. എന്നാൽ തങ്ങൾ തേടുന്ന കുറ്റവാളിയല്ല എന്ന് ബോധ്യപ്പെടുമ്പോൾ അവരെയൊക്കെയും വെറുതെ വിടുന്നു.
പൊടുന്നനെ കൊലപാതക പാരമ്പരകൾക്ക് അറുതിയാകുന്നു. പോലീസ് അന്വേഷണത്തിൽ ഭയന്ന് കൊലയാളി പിൻവാങ്ങി എന്നായിരുന്നു പലരും കരുതിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വീണ്ടും ഒരു സ്ത്രീ കൂടി കൊല്ലപ്പെടുന്നു. 1977 ഒക്ടോബർ 9 ന് ജോർദാൻ എന്ന സ്ത്രീയെ കൂടി കൊലപ്പെടുത്തി. ശരീരത്തിൽ നിന്നും തല പൂർണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. ജോർദാന്റെ മാറിടവും വെട്ടിമാറ്റിയ നിലയിലായിരുന്നു. ഇതോടെ വീണ്ടും പോലീസ് കൊലയാളിക്കായി അന്വേഷണം ഊർജ്ജിതമാകുന്നു.
1975 മുതൽ 1980 വരെ ഇതിനോടകം കൊലയാളി 13 സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു. പത്തോളം സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കുന്നു. ഇവരിൽ ഭൂരിഭാഗവും ലൈംഗിക തൊഴിലാളികലയിരുന്നു. യോർക്ക്ഷയറിനെ വേട്ടയിട കൊലയാളിക്ക് യോർക്ക്ഷയർ റിപ്പർ എന്ന പേര് മാധ്യമങ്ങൾ നൽകുന്നു. ഇതേ കാലയളവിൽ തന്നെയാണ് യോർക്ക്ഷയർ റിപ്പറിൽ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീ പോലീസിനെ സമിപികുന്നത്, അവരുടെ സഹായത്തോടെ കൊലയാളിയുടെ രേഖാചിത്രം തയ്യാറാകുന്നു. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിട്ടും യാതൊരു തുമ്പും ലഭിക്കുന്നില്ല. ഇങ്ങനെ പോലീസ് അകെ വലഞ്ഞിരിക്കുന്ന വേളയിലാണ് കൊലയാളി പോലീസിന് ഒരു കത്തെഴുതുന്നത്. തന്നെ പിടികൂടാൻ കഴിയാത്ത പോലീസിനെ നന്നേ പരിഹസിക്കുന്നതായിരുന്നു ആ കത്ത്. കത്ത് ലഭിച്ച ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ശബ്ദ സന്ദേശവും ലഭിക്കുന്നു. അതും കൊലയാളിയുടേത് തന്നെ. കത്തും ശബ്ദ സന്ദേശവും വെസ്റ്റ് യോർക്ക്ഷയറിൽ നിന്നും തന്നെയാണ് എത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ നിന്നും പോലീസിന് കൊലയാളി കണ്ടെത്തുവാൻ സാധിച്ചില്ല.
പോലീസിനെ വർഷങ്ങളോളം കുഴപ്പിച്ച കൊലയാളിയെ ഒടുവിൽ കണ്ടെത്തുന്നത് 1981 ലാണ്. രാത്രിയിൽ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിൽ പോലീസിന്റെ ശ്രദ്ധ വഴിയോരത്ത് നിർത്തിയിട്ട ഒരു കാറിൽ പതിക്കുന്നു. കാറിനുള്ളിൽ ഒരു സ്ത്രീയും പുരുഷനും, ഇരുവരും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു തർക്കമാണ്. ഒറ്റനോട്ടത്തിൽ തന്നെ എന്തോ പന്തികേട് തോന്നിയ പോലീസ് കാറിന്റെ നമ്പർ പരിശോധിക്കുന്നു, കള്ളനമ്പറായിരുന്നു കാറിന്റേത്. അതോടെ കാറിലുണ്ടായയിരുന്ന രണ്ടുപേരയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. കസ്റ്റഡിയിലെടുത്ത പുരുഷന് യോർക്ക്ഷയർ റിപ്പറിന്റെ രേഖ ചിത്രവുമായുള്ള സാമ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ തന്നെ ആ മനുഷ്യനെ അറസ്റ്റ് ചെയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ തേടുന്ന യോർക്ക്ഷയർ റിപ്പർ തന്നെയാണ് പിടിയിലായത് എന്ന് മനസിലാകുന്നത്.
പീറ്റർ സട്ട്ക്ലിഫ് എന്ന റിപ്പർ
പിടിയിലായത് പീറ്റർ സട്ട്ക്ലിഫ് (Peter Sutcliffe) എന്ന് വെസ്റ്റ് യോർക്ക്ഷയർ സ്വദേശി. പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾ എല്ലാം സമ്മതിക്കുന്നു. 1969 മുതൽ 1980 വരെ യോർക്ക്ഷയറിലെ സ്ത്രീയേകളെ വേട്ടയാടി കൊലയാളി താൻ തന്നെയാണ് എന്ന് അയാൾ സമ്മതിക്കുന്നു. കോടതിയിലും പീറ്റർ കുറ്റസമ്മതം നടത്തുന്നു, തുടർന്ന് കോടതി മരണം വരെ കഠിനതടവിനാണ് പീറ്ററിനെ വിധിക്കുന്നു. 2020 ൽ കോവിഡ് ബാധിച്ചാണ് പീറ്റർ മരണപ്പെടുന്നു. എന്തിനു വേണ്ടിയാണ് പീറ്റർ എത്രയും സ്ത്രീകളെ കൊന്നത് എന്ന് ഇന്നും വ്യക്തമല്ല. തന്നോട് ദൈവിക ശക്തി ലൈംഗിക തൊഴിലുകളെ കൊലപ്പെടുത്താൻ ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ സ്ത്രീകളെ കൊന്നത് എന്ന് മാത്രമാണ് അയാൾ പോലീസിന് നൽകിയ മൊഴി. മരണപ്പെടുന്നത് വരെയും ഇതല്ലാതെ അയാൾ മറ്റൊന്നും തന്നെ തുറന്നു പറഞ്ഞിട്ടില്ലായിരുന്നു.