പെറുവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; ബസ് കൊക്കയിലേക്ക് മറിഞ്ഞു, 37 പേർ മരിച്ചു, മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ അറസ്റ്റിൽ | Peru
പെറുവിലെ അരെക്വിപ മേഖലയിലെ പർവതനിരകളി ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. പിക്കപ്പ് ട്രക്കുമായി ബസ് കൂട്ടിയിച്ച ശേഷം ബസ് 200 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 12:30 നായിരുന്നു അപകടം ഉണ്ടായത്. ഒരു ഖനന ജില്ലയിൽ നിന്ന് അരെക്വിപ്പ നഗരത്തിലേക്ക് പോവുകയായിരുന്ന ബസ് ഹൈവേയിൽ വെച്ച് പിക്ക്അപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ബസിൽ 60 ഓളം പേരുണ്ടായിരുന്നു.
അപകടത്തിൽ 36 പേർ മരിച്ചതായും 20 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കൂട്ടിയിടിയിൽ പിക്ക്അപ്പ് ട്രക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. അപകട സമയത്ത്, പിക്ക്അപ്പ് ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗ്, റോഡുകളുടെ മോശം അവസ്ഥ എന്നിവ കാരണം പെറുവിൽ റോഡപകടങ്ങൾ നിത്യസംഭവമാണ്.
At least 37 people were killed in Peru's Arequipa region when a bus carrying around 60 passengers collided with a pickup truck and plunged approximately 200 meters (650ft) into a ravine.

