
ടെൽ അവീവ്: ഗാസയിൽ പാലസ്‌തീനികൾ ഹമാസിനെതിരെ പ്രതിഷേധമറിയിച്ച് തെരുവിലിറങ്ങി(Gaza). വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലാണ് പ്രതിഷേധം നടന്നത്.
ഗാസയിൽ നിന്ന് ഹമാസിനെ പുറത്താക്കുക, യുദ്ധം അവസാനിപ്പിക്കുക, സമാധാനം നിലനിർത്തുക തുടങ്ങയവയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കുകൊണ്ടു. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഹമാസ് അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.