
ബെർലിൻ: തെക്കൻ ജർമ്മനിയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി(train) . ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം 6:10 ഓടെയാണ് സംഭവത്തെ നടന്നത്. മ്യൂണിക്കിൽ നിന്ന് ഏകദേശം 158 കിലോമീറ്റർ പടിഞ്ഞാറ് റൈഡ്ലിംഗന് സമീപമാണ് അപകടം നടന്നത്. ഈ സമയം ഏകദേശം 100 പേർ ട്രെയിനിൽ ഉണ്ടായിരുന്നതാളിന് വിവരം.
അപകടത്തിന് മുമ്പ് ആ പ്രദേശത്തുകൂടി കൊടുങ്കാറ്റുകൾ കടന്നുപോയതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. അപകടത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.